സ്പൈസ് ജെറ്റ് ജീവനക്കാരന്റെ തലയ്ക്കടിച്ച് സൈനിക ഉദ്യോഗസ്ഥൻ

ശ്രീനഗർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് ജീവനക്കാരെ തലക്കടിച് സൈനിക ഉദ്യോഗസ്ഥൻ. സൈനികനായ യാത്രക്കാരനാണ് എയർപോർട്ടിൽ ഉണ്ടായിരുന്ന സ്പൈസ്ജെറ്റ് ജീവനക്കാരെ മർദിച്ചത്. ബാ​ഗേജിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് സ്‌പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്ക് പറ്റി. ജൂലൈ 26 ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്നു യാത്രക്കാരൻ. അധിക ക്യാബിൻ ബാഗേജിന് പണം നൽകണമെന്ന് ജീവനക്കാർ സൈനികനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *