ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. പ്രധാന സൂചികയായ സെൻസെക്സ് ഏകദേശം 1000 പോയിന്റ് താഴ്ന്നു. നിക്ഷേപകരിൽ അനിശ്ചിതത്വം വർധിച്ചതും അന്താരാഷ്ട്ര യുദ്ധ ഘടകങ്ങളുമാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്.അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഒരു വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയാണ് എണ്ണവില കുതിച്ചുയരാൻ കാരണമായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇന്ധനവില ഉയരുന്നത് സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന ആശങ്ക നിക്ഷേപകരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *