റിയാദ്: സൗദി അറേബ്യയിലെ റാസ്തനൂറയിലുള്ള അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണശ്രമം സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപേ ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടതായി അധികൃതർ അറിയിച്ചു. വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കോംപൗണ്ടിലെ താമസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. എന്നാൽ ആർക്കും പരിക്കേൽക്കാതെ തന്നെ ഉടൻ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു എന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.
സൗദി അറേബ്യയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം
