തൃശ്ശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം. അഞ്ചു അയ്യപ്പഭക്തർക്ക് പരിക്കേറ്റു.ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം നടന്നത്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്.അപകടത്തിൽ പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം
