ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമാണെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.പ്രതിദിനം 650 രൂപയ്ക്കാണ് മണ്ഡല മകരവിളക്ക് സീസണിലേക്ക് താൽക്കാലിക ജീവനക്കാരെ ബോർഡ് തെരഞ്ഞെടുക്കുന്നത്. സീസണ്‍ കഴിയുമ്പോഴാണ് ശമ്പളം അക്കൗണ്ടിലേക്ക് മൊത്തമായി നൽകുന്നത്. എന്നാൽ തീർത്ഥാടന കാലത്ത് ചില താൽക്കാലിയ ജീവനക്കാർ പോസ്റ്റ് ഓഫീസ് വഴി മണിയോഡറായും, രണ്ട് ബാക്കുകള്‍ വഴിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം ഇടയ്ക്കടക്ക് കൈമാറുന്നത് ദേവസ്വം വിജിലൻസ് ശ്രദ്ധിച്ചു. ഇത് ശബരിമലയിൽ നിന്നും അനധികൃതമായി സമ്പാദിച്ചെടുത്ത പണമെന്നാണ് വിജിലൻസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *