പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14ന് ആണ് മകരവിളക്ക്.
തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടാകും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം ഘോയാത്ര പുറപ്പെടും.