റഷ്യൻ നിർമ്മിത ക്യാൻസർ വാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു

മോസ്‌കോ: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണ്ണായക ചുവടുവെപ്പുമായി റഷ്യ. രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത ‘നിയോ ഓങ്കോവാക്’ എന്ന ക്യാന്‍സര്‍ വാക്‌സിന്‍ ആദ്യമായി ഒരു രോഗിയില്‍ വിജയകരമായി പ്രയോഗിച്ചു. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ റേഡിയോളജിയിലാണ് ഏപ്രില്‍ ഒന്നിന് ഈ ചരിത്രപരമായ നടപടി നടന്നത്.കുര്‍സ്‌ക് മേഖലയില്‍ നിന്നുള്ള 60 വയസ്സുകാരനായ രോഗിക്കാണ് വാക്‌സിന്‍ നല്‍കിയത്. റഷ്യയുടെ ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ മറ്റ് ക്യാന്‍സര്‍ രോഗങ്ങള്‍ക്കും ഫലപ്രദമായ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഇത് വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *