മുരിങ്ങൂർ: ദേശീയപാതയിൽ ഒരാഴ്ച മുൻപ് ടാറിങ് നടത്തിയ സർവീസ് റോഡ് ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ ആയിരുന്നു മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് വാഹനങ്ങൾ കുഴിയിലേക്ക് മറിയാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.അടിപ്പാത അനുബന്ധ റോഡിൽ നിർമ്മാണത്തിനായി ദേശീയപാത 8 അടിയോളം കുഴിച്ചിരുന്നു. ഇതിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു കുഴിച്ച ഭാഗത്തേക്ക് വീണത്. ആഴത്തിൽ കുഴിയെടുത്തതോടെ മഴവെള്ളം കുഴിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാതിരുന്നതും റോഡ് ഇടിയാൻ കാരണമായി . കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് ഈ വഴിയായിരുന്നു ആശ്രയം.
ദേശീയപാത മുരിങ്ങൂരിൽ ഒരാഴ്ച മുമ്പ് ടാർ ചെയ്ത റോഡ് ഇടിഞ്ഞു
