നടി രേവതി ശിവകുമാർ വിവാഹിതയായി

“കഥ പറയുമ്പോൾ “സിനിമയിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാർ വിവാഹിതയായി. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിയുടെ വിവാഹം, ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു. വരൻ നന്ദു സുദർശൻ.കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ഷഫ്ന നിസാം, രേവതി ശിവകുമാർ, അമൽ അശോക് എന്നിവരാണ് ശ്രീനിവാസൻ്റേയും മീനയുടെയും മക്കളായി സ്ക്രീനിൽ എത്തിയത്. ഈ ചിത്രത്തിൻറെ തമിഴ് റീമേക്ക് ആയ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. കഥ പറയുമ്പോൾ മാത്രമല്ല,മകൻറെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസൻ്റെ മകൾ ആയി എത്തി .വടക്കൻ സെൽഫി, വള്ളിം തെറ്റി പുള്ളിം തെറ്റി,മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നി ചിത്രങ്ങളിലെ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ ഋഷി ശിവകുമാറിന്റെ സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *