സംസ്ഥാനത്ത് ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടും. ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാ​ഗം മുന്നറിയിപ്പ് നൽകുന്നു. അടുത്ത 2,3 ദിവസം സംസ്ഥാനത്ത് മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു, വൈകുന്നേരം മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *