ദേശീയ കായികദിനം ആഘോഷിക്കാനൊരുങ്ങി ഖത്തർ

ദോഹ: ജീവിതം ആരോഗ്യകരമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചൊവ്വാഴ്ച (ഫെബ്രുവരി-10) ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കും.രാജ്യത്തുടനീളമായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി വൈവിധ്യമായ കായിക പരിപാടികളും മത്സരങ്ങളുമാണ് നടക്കുക.മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന​തു​പോ​ലെ ഇ​ത്ത​വ​ണ​യും വി​പു​ലമായ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​വും ഉ​ൾ​ക്കൊ​ള്ളി​ച്ച് രാ​ജ്യ​മെ​ങ്ങും ദേ​ശീ​യ കാ​യി​ക​ദി​നം ആ​ഘോ​ഷി​ക്കും. ‘ഐ ​ചോ​സ് സ്പോ​ർ​ട്സ്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജീ​വി​ത​ശൈ​ലി എ​ന്ന നി​ല​യി​ലും മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​നും വേ​ണ്ടി​യും സ്‌​പോ​ർ​ട്‌​സ് പ​രി​ശീ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്പോ​ർ​ട്സി​നെ ഒ​രു വാ​ർ​ഷി​ക പ​രി​പാ​ടി എ​ന്ന​തി​ലു​പ​രി ഗു​ണ​നി​ല​വാ​ര​മു​ള്ള ജീ​വി​ത​ശൈ​ലി​യാ​യി മാ​റ്റു​ക,​ ജീ​വി​ത നി​ല​വാ​ര​വും പൊ​തു​ജ​നാ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ക, സ​ജീ​വ​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.ഖ​ത്ത​ർ നാ​ഷ​ന​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ, സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ ക​മ്പ​നി​ക​ളും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും ക​മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ക്കു കീ​ഴി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ക്കു​ക. കാ​യി​കം, വി​നോ​ദം, രാ​ജ്യ​ത്തി​ന്റെ സം​സ്കാ​രം എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഖ​ത്ത​റി​ലു​ട​നീ​ള​മു​ള്ള പൊ​തു പാ​ർ​ക്കു​ക​ൾ, സ്പോ​ർ​ട്സ് മൈ​താ​ന​ങ്ങ​ൾ, ബീ​ച്ചു​ക​ൾ എ​ന്നി​വ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ഫി​റ്റ്ന​സ് പ​രി​പാ​ടി​ക​ൾ​ക്കു​മാ​യി തു​റ​ന്നു ന​ൽ​കും.മാരത്തൺ, കുടുംബ-സൗഹൃദ ഗെയിമുകൾ, ഫിറ്റ്നസ് മത്സരങ്ങൾ, ഫുട്ബോൾ, വോളിബാൾ മത്സരങ്ങൾ, ടേബിൾ ടെന്നീസ്, ഫിറ്റ്നസ്, ലേഡീസ്-ഒൺലി ഇവന്റുകൾ തുടങ്ങി കുട്ടികൾ, മുതിർന്നവർ, കുടുംബങ്ങൾ എന്നിവർക്കെല്ലാം ആസ്വദിക്കാനും പങ്കെടുക്കാനും പറ്റുന്ന തരത്തിലാണ് ഓരോ പരിപാടികളും. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *