ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി മർയം അൽ മിസ്നദുമായി കൂടിക്കാഴ്ച നടത്തി. മാനുഷിക മേഖലകളിൽ മന്ത്രി നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളെ മാനിച്ച് മുഖ്യമന്ത്രി ‘ഷീൽഡ് ഓഫ് ഹ്യുമാനിറ്റി’ പുരസ്‌കാരം മന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു. കേരളത്തിലെ ആകർഷകമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരിച്ചു. ഖത്തറിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ചർച്ചകളുടെ തുടർച്ചയെന്നോണം കേരളത്തിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഖത്തറിൽ എത്തും.മുഖ്യമന്ത്രി ഖത്തർ ചേമ്പറുമായും ചർച്ചകൾ നടത്തി. ഖത്തർ ചേംബർ പ്രതിനിധികളുമായുള്ള ചർച്ചയിൽ വ്യവസായ, വാണിജ്യ മേഖലകളിലെ സഹകരണ സാധ്യതകൾ ആരാഞ്ഞു. എം എ യൂസഫലി, മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഖത്തർ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദിന് കേരളത്തിന്റെ ആദരം
