പ്രസിദ്ധികരണത്തിന് കോവളം :പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിൽ ഉറുസ് കൊടിയേറി പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ് ശറഫുദ്ധീൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉൽഘാടന സമ്മേളനത്തിൽ കേരള ഖത്തിബ് &ഖാസിം ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി ഉൽഘാടനം നിർവഹിച്ചു. പനത്തുറ മുസ്ലിം ജമാഅത് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി മുഖ്യ പ്രഭാഷണം നടത്തി. വള്ളകടവ് മുസ്ലിം ജമാഅത് പ്രസിഡന്റ് എ സൈഫുദ്ധീൻ ഹാജി വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ മുസ്ലിം ജമാഅത് പ്രസിഡന്റ് എം എം അഷറഫ്, കോവളം മുസ്ലിം ജമാഅത് പ്രസിഡന്റ് സുലൈമാൻ കോവളം, പനത്തുറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പ്രസിഡന്റ് ബി സുധർമ്മൻ പനത്തുറ മുസ്ലിം ജമാഅത് മുൻ പ്രസിഡന്റ് ഹാജി എൻ എം ഇസ്മായിൽ മൗലവി അൽ ഹാദി, പനത്തുറ റിലീഫ് ഗ്രൂപ്പ് ചെയർമാൻ മാഹിൻ പാറവിള ഉറുസ് കമ്മിറ്റി കൺവീനർ മാഹീൻ കോവളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പനത്തുറ മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി നവാസ് പി എം എസ് സ്വാഗതവും പനത്തുറ മുസ്ലിം ജമാഅത് ജോയിന്റ് സെക്രട്ടറി നവാസ് വെള്ളാർ കൃതജ്ഞതയും പറഞ്ഞു കൊടിയേറ്റ് കർമ്മത്തിന് സാക്ഷികളാ കുവാൻ കൗൺസിലർ പനത്തുറ പി ബൈജു ഉൾപ്പെടെ നിരവധിപേർ എത്തിയിരുന്നു ഉറുസ് 3/10/2025വെള്ളിയാഴ്ച രാവിലെ ദുആക്ക് ശേഷം നടക്കുന്ന ഹന്തുരി വിതരണത്തോടുകുടി സമാപിക്കും.
