ആലപ്പുഴ : ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയിൽ ഇറക്കി.അപകടത്തിൽ ബോട്ട് പൂർണമായും കത്തിനശിച്ചു.
പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
