കോഴിക്കോട് : അംഗീകാര നിറവിൽപ്രൈഡ് കോപ്പറേറ്റീവ്സൊസൈറ്റി. Banking Frontiers NAFCUB മായി അസോസിയേറ്റ് ചെയ്തു National Co Operative Banking Summit & Frontiers in Co Operative Banking 2024 – 25 Awards ഗോവയിൽ വച്ചു നടത്തിയ വാർഷിക യോഗത്തിൽ ഗോവ സഹകരണ മന്ത്രി സുഭാഷ് എ ഷിറോഡ്കറിൽ നിന്നും സൊസൈറ്റി ചെയർമാൻ ഡോ. എൻ. സായിറാം, CEO ശൈലേഷ് സി നായർ, COO പൗസൻ വർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ഇന്ത്യയിൽ നിന്നുള്ള സഹകരണ മേഖലയിലെ ഒട്ടനവധി സഹകരണ സൊസൈറ്റികളിൽ നിന്നും മികവാർന്ന പ്രവർത്തനത്തിൻ്റെയും, വളർച്ചയുടെയും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്അവാർഡ് ലഭിക്കുന്നത്. പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ കീഴിൽ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുവാനുള്ള അനുമതിയുള്ള 500 കോടി രൂപയുടെ മൂലധന അംഗീകാരത്തോടെ രജിസ്റ്റർ ചെയ്ത ഒരു മൾട്ടി സ്റ്റേറ്റ് ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. മെമ്പർമാരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, മെമ്പർമാർക്ക് വിവിധ തരത്തിലുള്ള വായ്പകൾ അനുവദിക്കുകയും ചെയ്യുക എന്നുള്ളതാണ് സൊസൈറ്റിയുടെ പ്രാഥമിക കടമ. നിലവിൽ ഒരു ലക്ഷത്തി ഇരുപ്പത്തിയയ്യായിരത്തിൽ പരം മെമ്പർമാരും, 45 ഓളം ബ്രാഞ്ചുകളും, 300 ൽപരം ജീവനക്കാരുമായി ആയിരം കോടി രൂപയിൽപരം വരുന്ന ബിസിനസ്സും സൊസൈറ്റി ചെയ്തു വരുന്നു. സഹകരണ രംഗത്ത് തന്നെ അപൂർവ്വമായി കഴിഞ്ഞ നാല് വർഷങ്ങളിൽ സൊസൈറ്റി ലാഭകരമായി പ്രവർത്തിക്കുകയും മെമ്പർമാർക്ക് ലാഭത്തിൻ്റെ ഡിവിഡൻ്റ് കൊടുത്തു വരുകയും ചെയ്യുന്നു. നാഷണൽ കോപ്പറേറ്റീവ് ഡവലപ്പ്മെൻ്റ് കോർപറേഷൻ 2025 ജനുവരിയിൽ നൂറ് കോടി രൂപയുടെ ഹ്രസ്വകാല വായ്പ പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിക്കുകയും അത് കാർഷിക – കാർഷികേതര വായ്പകൾ കൊടുക്കുവാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്ത് വരുന്നു.കഴിഞ്ഞ വർഷങ്ങളിലെ മികവിൻ്റെ ഭാഗമായി നിരവധി പുരസ്കാരങ്ങളും, അംഗീകാരങ്ങളും സൊസൈറ്റി കരസ്ഥമാക്കിയിട്ടുണ്ട്. ഹൈപ്പ് ഇന്ത്യ മീഡിയയുടെ കഴിഞ്ഞ വർഷത്തെ മികച്ച സാമ്പത്തിക സ്ഥാപനത്തിനുള്ള അവാർഡ് ജയ്പ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി കരസ്ഥമാക്കി. 2023- 2024 സാമ്പത്തിക വർഷം Banking FRONTIERS NAFCUBമായി ചേർന്ന് ലക്നൗവിൽ നടത്തിയ വാർഷിക യോഗത്തിൽ മികച്ച ക്രെഡിറ്റ് വളർച്ച, മികച്ച ഓഡിറ്റ് റിപ്പോർട്ട് എന്നിവക്കുള്ള രണ്ട് അവാർഡുകൾ പ്രൈഡ് കോപ്പറേറ്റീവ്സൊസൈറ്റി കരസ്ഥമാക്കി. തുടർന്ന് ഗോവയിൽ വെച്ച് മികച്ച സഹകരണ സൊസെറ്റിക്കുള്ള അവാർഡിനും പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റി അർഹമായി. കഴിഞ്ഞ നാലു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും സഹകരണ മേഖലയിൽ നൂതനമായ പദ്ധതികൾ കൊണ്ട് വന്ന് മെമ്പർമാർക്ക് ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തത് ഇന്ത്യയുടെ സഹകരണ മേഖലക്ക് ഒരു മാതൃക ആയി മാറിയിരിക്കുന്ന വേളയിലാണ് ഈ പുരസ്കാരത്തിന് പ്രൈഡ് കോപ്പറേറ്റീവ് സൊസൈറ്റിഅർഹമായത്.നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ, ഇൻ്റർനാഷണൽ കോപ്പറേറ്റീവ് അലൈൻസ് എന്നിവയിൽ അംഗത്വമുള്ള അപൂർവ്വം സഹകരണ സൊസൈറ്റികളിൽ ഒന്നാണ് പ്രൈഡ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി. 2027 മാർച്ച് ആകുമ്പോൾ മുവായിരം കോടിയുടെ ബിസിനസ് ആണ് ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സഹകരണ സ്ഥാപനത്തിൻ്റെ പ്രയാണം.
അംഗീകാര നിറവിൽപ്രൈഡ് കോപ്പറേറ്റീവ്സൊസൈറ്റി
