വിമാനത്തിനുള്ളിൽ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കുകൾക്ക് വിലക്ക്

ഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ ചാര്‍ജ് ചെയ്യുന്നതിന് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിരോധിച്ചു. ഡിജിസിഎ നിയമങ്ങള്‍ അനുസരിച്ച്, ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടാകുകയോ തീപിടിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ക്ക് ശേഷം, വിമാന സീറ്റ് പവര്‍ ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ, വിമാന യാത്രയ്ക്കിടെ ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ അനുവദികുകയില്ല.ഡിജിസിഎ നവംബറില്‍ പുറത്തിറക്കിയ ‘അപകടകരമായ സാധനങ്ങളുടെ ഉപദേശക സര്‍ക്കുലറില്‍’, പവര്‍ ബാങ്കുകളും സ്‌പെയര്‍ ബാറ്ററികളും ഹാന്‍ഡ് ബാഗേജില്‍ മാത്രമേ അനുവദിക്കൂ എന്നും ഓവര്‍ഹെഡ് കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *