ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഞ്ചാവ് കേസുകളിലും പ്രതിയാണ് നിവിയ. ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *