ഡല്‍ഹി: ഇന്ത്യയും ഹിമാലയന്‍ രാഷ്ട്രവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 11 മുതല്‍ 12 വരെ ഭൂട്ടാനിലേക്ക് സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗെയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയേക്കും.തിംഫുവിലെ താഷിചോഡ്സോങ്ങില്‍ പ്രധാനമന്ത്രി മോദി വിശുദ്ധ തിരുശേഷിപ്പുകളില്‍ പ്രാര്‍ത്ഥന നടത്തുകയും ഭൂട്ടാന് റോയല്‍ ഗവണ്മെന്റ് സംഘടിപ്പിക്കുന്ന ആഗോള സമാധാന പ്രാര്‍ത്ഥനാ ഉത്സവത്തില്‍ പങ്കെടുക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 11 ന് ഭൂട്ടാൻ സന്ദർശിക്കും
