തളിപ്പറമ്പ്: ‘ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വേണമെന്ന് കുറേനാളായി ഞാനാഗ്രഹിക്കുന്നു, അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കുവോ പ്ലീസ്…’കരിപ്പാൽ എസ് വി യുപി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ഏദൻ ജോസഫ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ ആവശ്യമാണിത്. ഏദന് തനിക്കിഷ്ടപ്പെട്ട കളിപ്പാട്ടം വേണം. അമ്മയോട് കുറേ നാളായി ആഗ്രഹവും പറയുന്നുണ്ട്. എന്നാൽ ശമ്പളം കിട്ടിയ ശേഷം വാങ്ങാമെന്ന്അ മ്മ പറയും. എപ്പോഴാ ശമ്പളം കിട്ടുന്നത് എന്ന് ചോദിച്ചാൽ അറിയില്ലെന്ന് പറയുമെന്നും ഏദൻ കത്തിൽ പരിഭവം പറയുന്നു. ഒരു മോൺസ്റ്റർ ട്രക്ക് ടോയ് വാങ്ങാൻ അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കണമെന്നാണ് ഈ ഒന്നാം ക്ലാസുകാരന്‍റെ ആവശ്യം.