മുംബൈ: പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 65 ലേക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ. മറ്റ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 60 ലേക്കും വര്‍ധിപ്പിച്ചു. പൈലറ്റുമാര്‍ക്ക് 65 വയസുവരെ ജോലി ചെയ്യാന്‍ ഡിജിസിഎ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നുണ്ട്. എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണാണ് ഒരു ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ വെച്ച് തീരുമാനം പ്രഖ്യാപിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വിസ്താര എയര്‍ലൈനിന്റെ വിരമിക്കല്‍ മാനദണ്ഡങ്ങളാണ് എയര്‍ ഇന്ത്യയിലും നടപ്പാക്കുന്നത്.
പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 65 ലേക്ക് ഉയര്‍ത്തി എയര്‍ ഇന്ത്യ
