ഡല്‍ഹി: ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ബകുലിന്‍ നഗരത്തില്‍ നിന്ന് ഏകദേശം 68 കിലോമീറ്റര്‍ കിഴക്കായി സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കടലിലുണ്ടായ ചലനമായതിനാല്‍ ഇതിനെ ‘ഓഫ്‌ഷോര്‍ ടെംബ്ലര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.
ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി
