കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന് പൊലീസ് ആവർത്തിക്കുമ്പോഴാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിൻറെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പേരാമ്പ്രയിലെ സംഘർഷം;ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
