ഗിന്നസ് സുനിൽ ജോസഫിനെ ആദരിച്ചു

പീരുമേട് : ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് സി. എസ്. ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിൻ്റെ രചയിതാവ് ഗിന്നസ് സുനിൽ ജോസഫിനെ പഞ്ചയത്ത് ഭരണസമതി അദരിച്ചു. പീരുമേട് എസ് .എം . എസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേഷ് പൊന്നാട അണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു. സുനിൽ രചിച്ച “പള്ളികുന്ന്സി. എസ്.ഐ ചർച്ച് ഒന്നര നൂറ്റാണ്ടിൻ്റെ ചരിത്രം” എന്ന പുസ്തകം ജനുവരി ഒന്നിന് സി.എസ്.ഐ സഭ ഡപ്യുട്ടി മോഡറേറ്റർ റൈറ്റ് .റവ. ബിഷപ്പ് വി.എസ് ഫ്രാൻസിസ് പ്രകാശനം ചെയ്തിരുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള ഇരട്ട ഗിന്നസ് നേട്ടത്തിനുടമ കൂടിയാണ് സുനിൽ ജോസഫ്.പുസ്തകത്തിൽ സി.എം.എസ് മിഷനറിമാരുടെ വരവ്, മലനാട്ടിലെ തോട്ട വ്യവസായം, ഹെൻറിബേക്കറുടെ സേവനങ്ങൾ, ബ്രിട്ടിഷ്സെമിത്തേരി, കുതിരയുടെ കല്ലറ, കല്ലറയിലെ വിവിധയിനം മരങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ കൂടാതെ മദാമ്മകുളം , ചാർലികുളം, വളഞ്ചാക്കാനം വെള്ളച്ചാട്ടം,പരുന്തുംപാറ, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഇംഗ്ലീഷ് കാർ നിർമിച്ചചീന്തലാർ, വണ്ടി പെരിയാർ സി.എസ്.ഐ പള്ളികൾ, പട്ടുമല പള്ളി, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ദൂരം തുടങ്ങി വിനോദ സഞ്ചാരികൾക്കും ചരിത്രവിദ്യാർത്ഥികളൾക്കും പ്രയോജനകരമായ വിവരണങ്ങൾ ഉണ്ട്.യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം മണിമേഖല , ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, പള്ളികുന്ന് വാർഡംഗം വനിത മൂവിസ് , പഞ്ചായത്ത് സെക്രട്ടറി എ.എം. രാജ കൂടാതെ പഞ്ചായത്തംഗങ്ങൾ, വികസന സമതിയംഗങ്ങൾ നിർവഹണ ഉദ്ദ്യോഗസ്ഥർ, അതാതു വാർഡു കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *