പറവൂറിൽ റോഡ് ഷോയ്ക്ക് തുടക്കം കുറിച്ച് വിഎം ഫൈസൽ

എസ് ഡി പിഐ പറവൂർ നിയമ സഭ മണ്ഡലം സ്ഥാനാർഥിയായ വിഎം ഫൈസലിന്റെ പ്രചാരണങ്ങളുടെ രണ്ടാം ഘട്ടമായി റോഡ് ഷോക്ക് ഇന്ന് തുടക്കം കുറിച്ചു.ചിറ്റാറ്റുകര പഞ്ചായത്ത് താനിപ്പാടത്ത് നിന്നും തുടക്കം കുറിച്ച് റോഡ് ഷോ ജില്ല സെക്രെട്ടറിയിറ്റ് അംഗം c എസ് ഷാനവാസ് ഉത്ഘാടനം ചെയ്തു.പറവൂരിൽ സമഗ്ര വികസനം കൊണ്ടുവരുന്നതിൽ 25 വർഷമായുള്ള എം ഏൽ എ വി ഡി സതീശൻ പരാജയപ്പെട്ടെന്നും ഇത് വോട്ടർമാർക്ക് മുമ്പിൽ തുറന്നു കാട്ടുമെന്നും വാർത്ത സമ്മേളനത്തിൽ വിഎം ഫൈസൽ പറഞ്ഞു. പറവൂരിന്റെ വികസന വിസ്മയം വെറും പുസ്തകത്തിൽ മാത്രമാണ്.പട്ടണത്തിലെ ഗതാഗത ക്കുരുക്കും പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയും താലൂക് ആശുപത്രിയുടെ ദുരവസ്ഥയും MLA പരാജയമായയിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ തന്നെ കുഴിച്ചുമൂടാൻ ശ്രമിചെന്ന അദ്ദേഹത്തിന്റെ പ്രയോഗം രാഷ്ട്രീയ പക്വതക്കക്ക് ചേർന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ്‌ നിസാർ അഹ്‌മദ്‌, മണ്ഡലം സെക്രെട്ടറി എസ് സുധിർ,തിരഞ്ഞെടുപ്പ് കൺവീനർ ഷിഹാബുദീൻ സി എ,ഷെമീർ അബ്ദുള്ള എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *