നോർത്ത് പറവൂർ സബർമതി കലാ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പറവൂർ ഭരതൻ മെമ്മോറിയൽ 3- മത് പ്രൊഫഷണൽ നാടകോത്സവം പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സബർമതി പ്രസിഡൻ്റ് അനു വട്ടത്തറ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, മുൻ എം.പി കെ. പി ധനപാലൻ,വൈസ് ചെയർമാൻ എം.ജെ. രാജു, മിൽമ ചെയർമാൻ എം.ടി ജയൻ, സജി നമ്പിയത്ത്, രമേഷ് ഡി. കുറുപ്പ്, പി.ആർ രവി ഡെന്നി തോമസ്, ജോസ് മാളേക്കൽ, എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളായ പറവൂർ വാസന്തി, ബാബു ആലുവ , ഡോ. സാജു തുരുത്തിൽ വ്യവസായി സജീവ് മാനാടി , വിനോദ് കൈതാരം, വിനോദ് കെടാമംഗലം എന്നിവരെ ആദരിച്ചു. 30 -ാം തീയതി വരെ വൈകീട്ട് 6.30 ന് നടകം മറ്റ് പരിപാടികൾ നടക്കുന്നത്. പറവൂർ മുനിസിപ്പൽ കവലയിലെ പഴയ പാർക്കിലാണ് വേദി ഒരുക്കിയിരിക്കുന്നത്.
പറവൂരിൽ സബർമതി നാടകോത്സവം തുടങ്ങി
