പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികൾ ആവശ്യം . കെ. ഇ. ഇസ്മയിൽ

പാലക്കാട്‌: വിദേശ രാഷ്ട്രങ്ങളിൽ അധിവസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന് സമയബന്ധിതമായി സമഗ്ര നടപടികൾ സ്വീകരിക്കണമെന്ന് മുൻ മന്ത്രി കെ. ഇ. ഇസ്മയിൽ പ്രസ്താവിച്ചു. നമ്മുടെ നാടിന്റെ ബഡ്ജറ്റിന്റെ മൂന്നിരട്ടി വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെയും മടങ്ങിയെത്തിയവരെയും പുനരധിവസിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കേണ്ട ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യാക്കര ഉദയ റിസോർട്ടിൽ എൻ. ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരള പിറവി സർഗോത്സവം 2025 ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നാടിന്റെ സാമ്പത്തിക പുരോഗതിക്ക് സഹായകരമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രവാസികൾ സമൂഹത്തിൽ താഴെ തട്ടിലുള്ളവരെ ഉയർത്തി കൊണ്ടു വരുന്നതിന് സാമ്പത്തിക സഹായം ഉൾപ്പെടെ ഉള്ള പദ്ധതികൾ നിർവഹിക്കുന്നത് ചാരിതാർത്ഥ്യ ജനകമാണെന്ന് വിദ്യാഭ്യാസ എൻഡോമെന്റുകൾ വിതരണം ചെയ്തുകൊണ്ട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ വ്യക്തമാക്കി. എൻ ആർ. ഐ ദേശീയ ചെയർമാൻ പ്രവാസിബന്ദു: ഡോക്ടർ. എസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. നിർധന രോഗികൾക്കുള്ള ചികിത്സ സഹായം, ആശാവർക്കർമാരെ ആദരിക്കൽ, പ്രാചീന കലാരൂപ കലാകാരൻ മാരെയും സാഹിത്യ പ്രതിഭകളെയും അനുമോദിച്ചു. മുനിസിപ്പൽ കൗൺസിലർ മാരായ സാജോ ജോൺ, ഫൈറോജ, കൌൺസിൽ ദേശീയ നേതാക്കളായ സത്താർ ആവിക്കര, ഡോക്ടർ ഗ്ലോബൽ ബഷീർ, ജോസ് കോലത്ത്, കെ എം നാസർ, ഡോക്ടർ. കെ പി.ഹരീന്ദ്രൻ ആചാരി, കൗൺസിൽ ജില്ലാ പ്രസിഡന്റ് സി എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു. കൺവീനർ. പി.എ. അബ്ദുൽ സമദ് സ്വാഗതവും, ജനറൽ കൺവീനർ.കൃഷ്ണ ദാസ്. എ. ആർ നന്ദിയും പറഞ്ഞു. തുടർന്ന് പാലക്കാട്‌ മിന്ദ്യ ക്രീയേഷൻസ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *