പാലക്കാട്: ചാലിശേരി പെരിങ്ങോട്ട് അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്.വിദ്യാ൪ഥികൾ ഉൾപ്പെടെ 20 പേ൪ക്ക് പരിക്കേറ്റു. ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.പട്ടാമ്പി – കറുകപുത്തൂർ – ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു.
പാലക്കാട്ട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം
