വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. അമേരിക്ക സന്ദര്‍ശിക്കുന്ന മുനീര്‍ ടാമ്പയില്‍ നടന്ന ഒരു അത്താഴ വിരുന്നില്‍ സംസാരിക്കവെയാണ് ആണവ ഭീഷണി മുഴക്കിയത്. അസ്തിത്വത്തിനായുള്ള ഒരു സംഘര്‍ഷം നേരിടേണ്ടിവന്നാല്‍ ഇസ്ലാമാബാദ് ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്ന് മുനീര്‍ മുന്നറിയിപ്പ് നല്‍കി.’നമ്മള്‍ ഒരു ആണവ രാഷ്ട്രമാണ്. നമ്മള്‍ താഴേക്ക് പോകുകയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍, പകുതി ലോകത്തെയും നമ്മോടൊപ്പം കൊണ്ടുപോകും.’ മുനീര്‍ പറഞ്ഞു. യുഎസില്‍ നിന്ന് ആദ്യമായാണ് ഒരു വിദേശ സൈനിക മേധാവി മൂന്നാമതൊരു രാജ്യത്തിനു നേരെ ആണ ഭീഷണി മുഴക്കുന്നത്.
ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ സൈനിക മേധാവി
