ദോഹ: ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസമന്യേ ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷം, ഓണത്താളം 2025 അവിസ്മരണീയമായി.കഴിഞ്ഞ മൂന്നാഴ്ചകളിലായി നടന്ന ഓണഘോഷത്തിന്റെ പരിസമാപ്തി ദോഹ ഡി റിങ് റോഡിലുള്ള റീജൻസി ഹാളിൽ മെഗാ ഓണസദ്യയും വിവിധ കലാപരിപാടികളുമായി അരങ്ങേറി. രണ്ടായിരത്തോളം പേർ പങ്കെടുത്ത ഓണസദ്യയെ തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗ് ഗുരുവായൂർ, അനുശ്രീ വയനാട് എന്നിവരുടെ ഗാനമേളയും, ദോഹയിലെയും വേദിയിലെയും കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികളും, മാവേലിയടക്കമുള്ള ഘോഷയാത്ര, ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ഓണത്താളം 2025 ന്റെ ഭാഗമായി കൾച്ചറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടാക്ക് ഹാളിൽ വേദി സെക്ടർ അടിസ്ഥാനത്തിൽ നടന്ന പൂക്കള മത്സരം, നാടൻ പാട്ട് മത്സരം, അംഗങ്ങൾക്കായി നടത്തിയ കഥ, കവിത ഉപന്യാസ മത്സരങ്ങളും, വേദിയുടെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ “അട” മുഖ്യ ഇനമായി നടന്ന പായസ മത്സരവും അംഗങ്ങൾക്ക് ഹൃദ്യമായ അനുഭവമായി.വേദി അഡ്വൈസറി ബോർഡ് ചെയർമാനും ദോഹയിലെ പ്രമുഖ വ്യവസായിയുമായ വി.എസ് നാരായണൻ പൊതു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വേദി ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. വേദി ട്രഷറർ തോമസ് ഔസേപ്, ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ടാക്ക് എം ഡി മുഹ്‌സിൻ, കോഡിനേറ്റർ ശ്രീനിവാസൻ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും, ഓണത്താളം കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ ചടങ്ങിന് നന്ദിയും പ്രകാശിപ്പിച്ചു.അഡ്വൈസറി ബോർഡ് അംഗങ്ങളായ വി.കെ സലിം, ഷറഫ് ഹമീദ്, എ.കെ നസീർ, അഷറഫ് സഫ, അബ്ദുല്ല തെരുവത്ത്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എന്നിവർ സന്നിഹിതരായിരുന്നു.ഓണത്താളം കോർഡിനേറ്റർമാരായ ശ്രീനിവാസൻ, അബ്ദുൾ ജബ്ബാർ, സെക്ടർ കോർഡിനേറ്റർമാരായ, സജ്ജാദ്, മഞ്ചുനാഥ്, വനിതാ വിഭാഗം കോർഡിനേറ്റർമാരായ രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ്, കൾച്ചറൽ കമ്മറ്റി ചെയർമാൻ അബ്ദുൾ റസാഖ്, ഒഫീഷ്യൽസ് കോർഡിനേറ്റർമാരായ ജോജു കൊമ്പൻ, അഷറഫ് വടക്കാഞ്ചേരി, സെട്രൽ കമ്മറ്റി, എക്സിക്യൂട്ടീവ്, സെക്ടർ കമ്മറ്റി ഭാവരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരങ്ങളിലെ വിജയികൾക്കും പ്രായോജകർക്കുമുള്ള ഉപഹാരങ്ങൾ വേദി പ്രസിഡണ്ടും, അഡ്വൈസറി ബോർഡ് ചെയർമാനും വിതരണം ചെയ്തു.
തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ ഓണാഘോഷം 2025 അവിസ്മരണീയമായി
