ഒമാനിൽ വാഹനം ഒട്ടകത്തെ ഇടിച്ച് ബംഗ്ലാദേശ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സലാല (ഒമാൻ): സലാല – മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബംഗ്ലാദേശ് ചിറ്റ്ഗോംഗ് ഫാത്തിക് ചാരി സ്വദേശികളായ ബൾക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മുഹമ്മദ് ളിറാറുൽ ആലം എന്നിവരാണ് മരണപ്പെട്ടത്.വെള്ളിയാഴ്ച‌ രാത്രി കുടുംബം സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് മടങ്ങവേയാണ് അപകടം. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉമ്മയും മകനും മകളുടെ ഭർത്താവുമാണ് മരിച്ചത്. പരിക്കേറ്റ മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്.വാർത്തയറിഞ്ഞ് ബന്ധുക്കൾ സലാലയിലെത്തി. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *