വെച്ചൂർ: സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുടവെച്ചൂർ ഡി.വി.എച്ച്.എസ്.എസ്.യിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രവർത്തനങ്ങൾക്ക് അധ്യാപകരും ഡിപ്പോ അധികൃതരും നേതൃത്വം നൽകി.
വാഹനങ്ങൾ വൃത്തിയാക്കി
