ഉത്തരേന്ത്യയിൽ ശൈത്യതരംഗം

ഷിംല: ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.ഹിമാചൽ പ്രദേശിലെയും ജമ്മു കാശ്മീരിലെയും റോഡുകൾ മഞ്ഞിൽ മൂടി. ഷിംലയിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. മഞ്ഞ് നിറഞ്ഞ പാതകളിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *