നരേന്ദ്ര മോദിയെ സന്ദർശിച്ച് കൃഷ്ണകുമാറും കുടുംബവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും.പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു കൃഷ്ണ, മരുമകൻ അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെ സന്ദർശിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *