തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്.അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോൺ (40) നെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്ത് വെച്ചാണ് സംഭവം ഉണ്ടായത്.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിചിരിക്കുന്നത്.തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30 മണിക്ക് ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് കുത്തേറ്റത്.
തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു;പ്രതി പിടിയിൽ
