ലഖ്നൗ: ആശ്രിത നിയമന ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ മാതാവിനെ കൊലപ്പെടുത്തി മകൻ. 58കാരിയായ കാന്തി ദേവിയെയാണ് മകൻ സന്ദീപ് വാൽമീകി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ പണ്ഡിറ്റ് പൂർവ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. അക്രമണം തടയാൻ ശ്രമിച്ച സഹോദരനും പരിക്കേറ്റു. മുനിസിപ്പാലിറ്റിയിൽ ശുചീകരണ തൊഴിലാളികളായിരുന്നു കാന്തി ദേവിയും ഭർത്താവും.ഭർത്താവ് മരിച്ചതോടെ ആശ്രിത നിയമനമായി മക്കൾക്ക് ജോലി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ഈ ജോലിക്ക് ഇളയ മകനെയാണ് കാന്തി ദേവി ശുപാർശ ചെയ്തത്. ഇതോടെയാണ് വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.
