ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല,മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വിരമിച്ച സൈനികനായ രാംപതി പാണ്ഡ(65) യാണ് കൊല്ലപ്പെട്ടത്.മുത്തച്ഛനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരൻ മുത്തച്ഛനുമായി സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം പുതിയ മൊബൈൽ ഫോൺ വാങ്ങാനായി മുത്തച്ഛനോട് പന്ത്രണ്ടുകാരൻ പണം ആവശ്യപ്പെട്ടു. എന്നാൽ രാംപതി പാണ്ഡ പണം നൽകാൻ തയ്യാറായില്ലയെന്നും തുടർന്ന് ചെറുമകൻ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ
