മൂന്നാർ: മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇന്നലെ ചെണ്ടുവരയിൽ 0 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉൾപ്രദേശങ്ങളിലുടനീളം കടുത്ത തണുപ്പ് തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി മേഖലകളിൽ കഴിഞ്ഞ ദിവസം താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. താപനില കുറയുന്നതോടെ പുലർച്ചെ സമയങ്ങളിൽ പുൽമേടുകളിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട് നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തുന്നവർക്ക് കടുത്ത തണുപ്പ് നേരിട്ട് അനുഭവിക്കാം.
മൂന്നാറിൽ വീണ്ടും അതിശൈത്യം
