തേജ സജ്ജ കാർത്തികൻ്റെ പാൻ ഇന്ത്യൻ ചിത്രം മിറൈ സെപ്റ്റംബർ 12ന് എട്ടു വ്യത്യസ്ത ഭാഷകളിൽ 2D ,3D ഫോർമാറ്റുകളിൽ റിലീസിനായി എത്തും. ഹനുമാൻ എന്ന ചിത്രത്തിൻറെ വമ്പൻ വിജയത്തിന് ശേഷം തേജാസജ്ജ നായകനായി വീണ്ടും ഒരു പാൻ -ഇന്ത്യ ആക്ഷൻ സാഹസിക സിനിമയാണ് വരുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഒരു സൂപ്പർ യോദ്ധാവ് ആയാണ് തേജ എത്തുന്നത്. കേരളത്തിൽ ഇതിൻറെ വിതരണവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥയിലുള്ള ഗോകുലം മൂവീസ് ആണ് .പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ വിശ്വപ്രസാദം കൃതി പ്രസാദം ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. സിനിമയുടെ വ വിഷ്വൽസും , വി എഫ് എക്സ് ഉം ആണ് എടുത്തുപറയേണ്ടത്. മലയാളത്തിൽ ജയറാമും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.
തേജ സജ്ജ കാർത്തിക് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം മിറൈ സെപ്റ്റംബർ 12ന് റിലീസിന് എത്തും
