തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം മെഡിക്കൽ ലബോറട്ടറി വിഭാഗം BSc MLT, MSc MLT ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. തിരുവനന്തപുരം അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ഇ ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ഉഷാദേവി കെ ബി അധ്യക്ഷ പ്രസംഗം നടത്തിയ ചടങ്ങിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ വിശിഷ്ട അഥിതിയായി അഭിസംബോധന ചെയ്തു സംസാരിച്ചു. കോഴ്സ് കോഓർഡിനേറ്റർ ഡോ ഫാത്തിമ ബീവി, ശ്രീ. ജി പ്രകാശൻ, ഡോ പ്രദീപ് കുമാർ സെനറ്റ് മെമ്പർ, ഡോ ബിജുറാണി വി ആർ, ഡോ ടി ഗോപകുമാർ,പി ടി എ പ്രസിഡന്റ് ശ്രീ നാഗച്ചേരി എസ് റഹിം, അനൂന ജോസ്, അഞ്ജലിശ്യാം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരതി പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.




