വെള്ളൂരില്‍ 17 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖകള്‍ മന്ത്രി എം.ബി. രാജേഷ് കൈമാറി

കോട്ടയം :വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ മനസ്സോടിത്തിരി മണ്ണ് പദ്ധതിയിയില്‍ ലഭിച്ച ഭൂമി 17 ഭൂരഹിത കുടുംബങ്ങൾക്ക് നല്‍കി. തദ്ദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഭൂമിയുടെ രേഖകള്‍ കൈമാറി. 2020 -25 കാലയളവിൽ പൂർത്തീകരിച്ച 177 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും മന്ത്രി നിർവഹിച്ചു. വെള്ളൂർ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലൂടെ തോന്നല്ലൂർ ആർ.ബി. രാജലക്ഷ്മി, ആർ.ബി. ബാബു, മേവെള്ളൂർ കൃഷ്ണനിവാസിൽ എം.പി ഗോപകുമാരൻ നായർ, തോന്നലൂർ കൃഷ്ണശ്രീയിൽ കെ. കെ ഹരിഹരൻ, ഗ്രാമ പഞ്ചായത്തംഗം തോട്ടത്തിൽ കുര്യാക്കോസ് , ഇറുമ്പയം ഓരത്തേൽ എൽസമ്മ , ഇടവട്ടം പുറവേലിൽ സനൽ – സ്മിത ദമ്പതികൾ എന്നിവര്‍ കൈമാറിയ ഭൂമിയാണ് 17 കുടംബങ്ങള്‍ക്കായി നല്‍കിയത്. വെളളൂർ ഗ്രാമപഞ്ചായത്ത് പ്രഡിഡന്‍റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാധാമണി മോഹൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി.കെ. മഹിളാമണി, ഗ്രാമപഞ്ചായത്തംഗങ്ങളായ അമൽ ഭാസ്കർ, ആർ. നികിതകുമാർ, ശാലിനി മോഹൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ. കെ. ശ്യംകുമാർ, ജയ അനിൽ, കെ. എസ്. സച്ചിൻ, നിയാസ് കൊടിയനേഴത്ത്, സുമ സൈജിൻ, ഷിനി സജു, ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *