ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ഥ പേര്. മകന്‍ അര്‍ച്ചിത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാന്‍സര്‍ ബാധിതനായിരുന്നു ഇദ്ദേഹം. 600 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘വാനമേ എല്ലൈ’ (1992) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തെനാലി (2000) എന്ന ചിത്രത്തിലെ ഡയമണ്ട് ബാബു, ഫ്രണ്ട്‌സ് (2000)ലെ മാനേജര്‍ സുന്ദരേശന്‍ എന്നിവ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.തേവര്‍ മകന്‍ (1992), സതി ലീലാവതി (1995), ചന്ദ്രമുഖി (2005), എതിര്‍ നീച്ചല്‍ (2013) എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. തമിഴ് കൂടാതെ, ഹിന്ദി, തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭ്രമരം (2009), സെല്ലുലോയ്ഡ് (2013) എന്നിവയാണ് മദന്‍ അഭിനയിച്ചിട്ടുള്ള മറ്റു മലയാള ചിത്രങ്ങള്‍.
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു
