“ലോക’യുടേത് ടീം വിജയം; നൈല ഉഷ‍യ്ക്കും റിമ കല്ലിങ്കലിനുമെതിരേ വിജയ് ബാബു”

ലോക ചാപ്റ്റർ 1 ചന്ദ്ര’, റെക്കോഡുകൾ തകർത്തു തേരോട്ടം തുടരുകയാണ്. 300 കോടിയും പിന്നിട്ട് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന വിസ്മയചിത്രമായി “ലോക’. എന്നാൽ, “ലോക’ യുടെ വിജയത്തിന്‍റെ ക്രെഡിറ്റ് കല്യാണി പ്രിയദർശന്‍റേതു മാത്രമാക്കാനുള്ള നടിമാരായ നൈല ഉഷയുടെയും റി കല്ലിങ്കലിന്‍റെയും പ്രസ്താവനകൾക്കെതിരേ നടനും നിർമാതാവുമായ വിജയ് ബാബു രംഗത്തെത്തി. സോഷ്യൽ മീഡിയയിലാണ് വിജയ് ബാബു തന്‍റെ വിമർശനം തുറന്നെഴുതിയത്.”ലോക’ ​യു​ടെ ആഗോളവിജയത്തിന്‍റെ ക്രെഡിറ്റ് സിനിമയുടെ നിർമാതാക്കൾക്കും ആ ടീമിനും മാത്രം അവകാശപ്പെട്ടതാണെന്ന് വിജയ് ബാബു പറഞ്ഞു. “ലോക’ ബോക്സ്ഓഫീസ് വിജയം നേടിയതിന്‍റെ ക്രെഡിറ്റ് അതിലെ ന​ടി​മാ​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്ന് നൈ​ല ഉ​ഷ പ​റ​ഞ്ഞ​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. തൊട്ടുപി​ന്നാ​ലെ റി​മ നടത്തിയ പ്രസ്താവനയും ചർച്ചയ്ക്കു കളമൊരുക്കി. നേരത്തെയും വനിതാകേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ൾ മലയാളത്തിൽ റിലീസ് ചെയ്തിട്ടുണ്ടെന്നും ബോക്സ് ഓഫീസുകൾ ഇളക്കിമറിച്ചിട്ടുണ്ടെന്നും അ​തിന്‍റെയെല്ലാം ക്രെ​ഡി​റ്റ് സി​നി​മ നി​ർ​മി​ച്ച​വ​ർ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നുമായിരുന്നു വിജയ് ബാബുവിന്‍റെ പ്രതികരണം.”ദൈ​വ​ത്തി​ന് ന​ന്ദി. വൈ​ശാ​ലി, ഉ​ണ്ണി​യാ​ർ​ച്ച, ക​ട​ത്ത​നാ​ട്ട് മാ​ക്കം, ക​ള്ളി ചെ​ല്ല​മ്മ, അ​വ​ളു​ടെ രാ​വു​ക​ൾ, ആ​ദാ​മിന്‍റെ വാ​രി​യെ​ല്ല്, നീ​ല​ത്താ​മ​ര, പ​ഞ്ചാ​ഗ്നി, എന്‍റെ സൂ​ര്യ​പു​ത്രി​ക്ക്, ആ​കാ​ശ​ദൂ​ത്’, ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്, എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി, ന​ന്ദ​നം, ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള, അ​ച്ചു​വിന്‍റെ അ​മ്മ, ക​ളി​മ​ണ്ണ്, ഹൗ ​ഓ​ൾ​ഡ് ആ​ർ യു, 22 ഫീ​മെ​യി​ൽ കോ​ട്ട​യം തു​ട​ങ്ങി ഓ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത അ​നേ​കം മി​ക​ച്ച സി​നി​മ​ക​ളെ​ക്കു​റി​ച്ച് ആ​രും ക്രെ​ഡി​റ്റ് എ​ടു​ക്കു​ന്നി​ല്ല. മ​ല​യാ​ളം എ​പ്പോ​ഴും മി​ക​ച്ച വ​നി​താ കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ഒ​ടി​ടി​യു​ടെ ​വ​ര​വോ​ടെ പു​തി​യ പ്രേ​ക്ഷ​ക​ർ എ​ത്തു​ക​യും, ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തുകയും ചെയ്തു. ഇ​പ്പോ​ൾ ന​മ്മ​ൾ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ള്ള​ട​ക്ക​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്! ല​ളി​ത​വും വ്യ​ക്ത​വു​മാ​ണ് കാ​ര്യം. ഇ​തി​നു​ള്ള മു​ഴു​വ​ൻ ക്രെ​ഡി​റ്റും, ഈ​യൊ​രു ഇ​ടം ക​ണ്ടെ​ത്തു​ക​യും അ​ത് ചെ​യ്യു​ക​യും ചെ​യ്ത വേ​ഫെ​റ​റി​നും ലോ​ക ടീ​മി​നും മാ​ത്ര​മു​ള്ള​താ​ണ്…’ വി​ജ​യ് ബാ​ബു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *