ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് തയ്യാറായ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു

അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.കേരളത്തിൽ നിന്നുള്ള ഒരു നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ള ഹട്ടുകളാണ് കത്തിനശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ഇന്നോ നാളെയോ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു ഈ ഹട്ടുകൾ. എന്നാൽ, ഇന്നലെ രാത്രി വൈകിയുണ്ടായ തീപിടിത്തത്തിൽ ഹട്ടുകൾ പൂർണ്ണമായും കത്തിയമരുകയായിരുന്നു.ഓല മേഞ്ഞതും താൽക്കാലിക സ്വഭാവമുള്ളതുമായ നിർമ്മിതികളായതിനാൽ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഹട്ടുകൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.ടൂറിസം രംഗത്ത് വലിയ സാധ്യതകളുള്ള അഗത്തി ദ്വീപിൽ, പുതിയ സംരംഭം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഉണ്ടായ ഈ അപകടം നിക്ഷേപകന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *