ഐ. എസ്. ഒ അംഗീകാരത്തിൽ തിളങ്ങി മലപ്പുറം കുടുംബശ്രീ

മലപ്പുറം : ഐ. എസ്. ഒ അംഗീകാരത്തിൽ തിളങ്ങി മലപ്പുറം കുടുംബശ്രീ. ആഗോള അംഗീകാരവും, ഉള്ളതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഗുണനിലവാര മാനദണ്ഡമാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍. മികച്ച ഓഫീസ് സംവിധാനവും,സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണവും, കാര്യക്ഷമതയും, ഗുണനിലവാരവും കാഴ്ചവച്ച സി.ഡി.എസുകള്‍ ആണ് ഐ.എസ്.ഒ അംഗീകാരത്തിന് അര്‍ഹരായത്. ജില്ലയില്‍ മമ്പാട് ഗ്രാമ സി.ഡി.എസ് ആണ് ആദ്യമായി അംഗീകാരത്തിന് അര്‍ഹത നേടിയത്. സംസ്ഥാനത്ത് നിലവില്‍ 617 സി.ഡി.എസുകളാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാനതല ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം കൊല്ലം ടൗണ്‍ഹാളില്‍ വച്ച് കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇതേദിവസം തന്നെ നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *