കോട്ടയം: കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 20, 21 തീയതികളിലാണ് ഗതാഗത നിയന്ത്രണം.കൊടൂരാറിനു കുറുകെയുള്ള റെയില്‍വേ പാലത്തില്‍ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ആറ് ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടേക്കും. മൂന്നു ട്രെയിനുകള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്നു റെയില്‍വേ അഭ്യര്‍ഥിച്ചിട്ടുണ്ട്. ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രയിനുകള്‍ക്കു പ്രത്യേക സ്റ്റോപ്പുകളും റെയില്‍വേ അനുവദിച്ചിട്ടുണ്ട്.
കോട്ടയം പാതയില്‍ 20, 21 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
