കോട്ടയം : ദേശീയ പരിസ്ഥിതി കോൺഗ്രസ് ക്ഷിതി 2025 മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പരിസ്ഥിതി കാർഷിക രംഗത്തെ വാർത്തകൾ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരങ്ങൾ. വയനാട് മുള്ളൻകൊല്ലിയിൽ നടന്ന ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ജ്യോതിഷ് കൃഷ്ണ പരിസ്ഥിതി വാർത്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അപ്പർ കുട്ടനാട്ടിലെ പരിസ്ഥിതി പ്രശ്നങ്ങൾ , വേമ്പനാട് കായൽ സംരക്ഷണം , കാർഷിക വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തി മാതൃഭൂമി റിപ്പോർട്ടർ റാം എസ്.ഡി , ദൃശ്യമാധ്യമ രംഗത്തെ 15 വർഷം നീണ്ട പരിസ്ഥിതി വാർത്തകളുടെ സമഗ്ര സംഭാവനയ്ക്ക് എ.സി വി വീഡിയോ ജേർണലിസ്റ്റ് ബിനുമോൻ പി എം , യുവ വനിത മാധ്യമപ്രവർത്തക അജ്മി ഷാംസ് എന്നിവർക്കാണ് ക്ഷിതി 2025 മാധ്യമ പുരസ്കാരങ്ങൾ . ഏപ്രിൽ 12ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന പരിസ്ഥിതി സെമിനാറിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫ്രാൻസിസ് ജോർജ് എംപി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , ദേശീയ പരിസ്ഥിതി കോൺഗ്രസ് ദേശീയ പ്രസിഡണ്ട് അഡ്വ. അനിൽ ബോസ് തുടങ്ങിയവർ പങ്കെടുക്കും. മാധ്യമ പുരസ്കാരങ്ങൾക്ക് പുറമേ വിവിധ മേഖലയിലെ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അറിയിച്ചു.