കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ ക്രൂരമായി മർദിച്ചത്.ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്ന് രമ്യ മാധ്യമങ്ങളോട് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്.ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരികേറ്റു. കാഴ്ച മങ്ങി,കേൾവി കുറഞ്ഞു. രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷമാണ് സംസാരിക്കാൻ പോലും കഴിഞ്ഞത്.
കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം
