ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാൾ മെയ് 13-ന്

Kerala Uncategorized

കിഴക്കിൻ്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വി. അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 13 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് ചൊവ്വാഴ്ച (മെയ് 6 ) കൊടികയറും.രാവിലെ 10-ന്‌ റൈറ്റ്.റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പിതാവിനെ റെക്ടർ.ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് സ്വീകരിക്കും. 10:15 ന് അഭിവന്ദ്യ പിതാവ് കൊടികയറ്റ കർമ്മം നിർവ്വഹിക്കും.തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെമുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ.ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ വചന പ്രഘോഷണം നടത്തും രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ 7 ന് ദിവ്യബലിയും വൈകിട്ട് 5.30. ന് ദിവ്യബലി,നൊവേന, എന്നിവ നടക്കും. പ്രമുഖവൈദിക ശ്രേഷ്ഠർ കാർമ്മികരാകും.

10 ശനിയാഴ്ച ഇടവക ദിനം വൈകിട്ട് – 5-30ന് നടക്കുന്ന ദിവ്യബലിക്ക്ഇടവകയിലെ വൈദികർ കാർമ്മിക രാകും തുടർന്ന്കുടുബയൂണിറ്റുകളുടെ സംയുക്ത വാർഷികം നടക്കും. 11 ഞായർ രാവിലെ 9 40 ന് കണ്ണൂർ രൂപത സഹായമെത്രാൻ റൈറ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി ‘പിതാവിന് സ്വീകരണം തുടർന്ന് അഭിവന്ദ്യ പിതാവിൻ്റ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ. വിൻസെൻ്റ് വാരിയത്ത് വചന സന്ദേശം നൽകും

തുടർന്ന് ഈ വർഷത്തെ തിരുനാളിനോടനുബദ്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനവും തിരുശേഷിപ്പ് പ്രതിഷ്ഠയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർദ്ധനരായ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനത്തിൻ്റെ താക്കോൽദാനവും പിതാവ് നിർവ്വഹിക്കും ‘മെയ് 13 -നാണ് ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാൾ രാവിലെ 10-ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ.ഡോ അംബ്രോസ് പുത്തൻവീട്ടിലിനു സ്വീകരണം. തുടർന്ന് 10.15ന് പിതാവ് ഊട്ടു നേർച്ച ആശിർവദിക്കും. തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. ജോസ് തോമസ് വചന സന്ദേശം നൽകും.

വിശുദ്ധ അന്തോണീസിൻ്റെ 3 തിരുശേഷിപ്പുകളായ അഴുകാത്ത നാവ് കൈയ്യുടെ അസ്ഥി, സഭാവസ്ത്രത്തിൻ്റെ ഒരു ഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർത്ഥാടന കേന്ദ്രമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാനാജാതി മതസ്ഥരായ തീർത്ഥാടകർ വിശുദ്ധൻ്റ സന്നിധിയിലേക്ക് ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും അത്ഭുത സിദ്ധിയുള്ള വിശുദ്ധൻ്റ രൂപം ദർശിക്കുന്നതിനുമായി എത്തി ചേരുമെന്നതിനാൽ തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതായി റെകടർ ഫാ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ ഫാ അജയ് ആൻ്റണി പുത്തൻ പറമ്പിൽ, ‘ഫ്രാൻസിസ് കുറുപ്പശ്ശേരി, ആൽബി പടമാട്ടുമ്മൽ , ബീനൻ താണിപ്പിള്ളി, ആൻ്റണി കല്ലറക്കൽ, അലക്സ് പള്ളിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *