കോതമംഗലം: പറമ്പിൽ പാമ്പ് കയറിയെന്ന് കള്ളം പറഞ്ഞ് എൺപതുകാരിയുടെ ഒന്നര പവന്റെ സ്വർണ്ണമാല കവർന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് പാമ്പ് കയറിയെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീട്ടിലെത്തിയത്. കോതമംഗലം പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് യുവാവ് തട്ടിയെടുത്തത്. പാമ്പ് കയറിയെന്ന് പറഞ്ഞ് വീടിന് പുറകിലെ പറമ്പിലേക്ക് യുവാവ് കൈചൂണ്ടിക്കാണിച്ചതോടെ, ഏലിയാമ്മ പാമ്പിനെ തിരയാനായി അങ്ങോട്ട് നടന്നു.ഈ സമയം ഏലിയാമ്മയുടെ ശ്രദ്ധ പാമ്പിനെ തിരയുന്നതിനിടയിലായപ്പോൾ, യുവാവ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പറമ്പിൽ പാമ്പ് കയറിയെന്ന് കള്ളം പറഞ്ഞ് എൺപതുകാരിയുടെ ഒന്നര പവന്റെ സ്വർണ്ണമാല കവർന്ന് മോഷ്ടാവ്
