കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് സ്വദേശികളായ നാലു പേരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് പൂവൻതുരുത്ത് കടുവാക്കുളം പുത്തൻപറമ്പ് വികാസ് (25), പനച്ചിക്കാട് ഇല്ലിപ്പറമ്പിൽ രാഹുൽ (38), പൂവൻതുരുത്ത് പനച്ചിക്കാട് സൗപർണികയിൽ രൂപക് വിജയൻ (39), പള്ളം പനയിൽ ജിഷ്ണു (30)എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും 20000 രൂപ വിലമതിക്കുന്ന ഫോണും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. കേസിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്. ഐ ജയപ്രകാശ് എൻ, ബിജുമോൻ ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് റ്റി ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് പി റ്റി, ശ്രീനിഷ് തങ്കപ്പൻ, വേണുഗോപാൽ എ എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ
